Section

malabari-logo-mobile

കോഴിക്കോട് ബസ്സും ടിപ്പറുംകൂട്ടിയിടുച്ചു;15 പേര്‍ക്ക് പരിക്ക്

HIGHLIGHTS : Bus and tipper collide in Kozhikode; 15 injured

കോഴിക്കോട് :കക്കോടിയ്ക്ക് അടുത്ത് ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പതിനഞ്ചു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ്സിലെയും ലോറിയിലെയും ഡ്രൈവര്‍മാര്‍ക്കും ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരാണ് അപകടസമയത്തുണ്ടായിരുന്നത്. രാവിലെ ഒമ്പതേ കാലോടെയാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

ഇരുവാഹനങ്ങളും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയും ബസ് സമീപത്തെ പോസ്റ്റിലിടിച്ച് നില്‍ക്കുകയുമായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് ആദ്യം ഓടിയെത്തിയ നാട്ടുകാരുടെ പരിശ്രമത്തില്‍ പുറത്തെടുത്ത്. പോലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!