വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്

കോഴിക്കോട്:വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു. ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പേരാമ്പ്ര വടക്കുംപാട് യു പി സ്‌കൂള്‍ അധ്യാപകന്‍ പ്രണവ് സുരേന്ദ്രനെതിരെ കേസ്. അന്വേഷണ വിധേയമായി പ്രണവ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു.

ഓഗസറ്റ് 14 നായിരുന്നു സംഭവം നടന്നത്. ക്ലാസില്‍ മോശമായി സംസാരിച്ചുവെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകള്‍ ഉണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top