HIGHLIGHTS : Journalist shot dead in Bihar
ദില്ലി: ബീഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി.റാണിഗഞ്ച് സ്വദേശി വിമല്‍ കുമാര്‍ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. അരാരിയ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ വിമല്‍ കുമാര്‍ മരിച്ചിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു