തൃശൂരില്‍ ബസ് മറിഞ്ഞ് അമ്പത് പേര്‍ക്ക് പരിക്ക്

തൃശൂര്‍:സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. കണിമംഗലത്ത്‌വെച്ചാണ് അപകടം സംഭവിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളതെന്നാണ് വിവരം. അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അപകടം.

പാലക്കലില്‍ നിന്നും തൃശ്ശൂരിലേക്ക് വന്നിരുന്ന ബസ് ചെറിയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top