Section

malabari-logo-mobile

താമിര്‍ ജിഫ്രിയുടെ കൊലപാതകം:കലക്ട്രേറ്റ് പടിക്കല്‍ ഉപവാസ സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മറ്റി

HIGHLIGHTS : Tamir Geoffrey's murder: Action committee prepares for hunger strike

തിരൂരങ്ങാടി: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച മമ്പുറം സ്വദേശി പുതിയ മാളിയേക്കല്‍ താമിര്‍ ജിഫ്രിയെ ആസൂത്രണത്തിലൂടെ കൊലപ്പെടുത്തിയതാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. എസ്.പിയുടെയും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തെളിവ് നശിപ്പിക്കാനും താമിറിനെതിരെ കൃത്രിമ തെളിവ് സൃഷ്ടിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആക്ഷന്‍കമ്മറ്റി.

ഇത്രയേറെ തെളിവുകള്‍ പൊലീസിലെ ഉന്നതര്‍ക്കെതിരെ വന്നിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും എസ്.പി, എ.എസ്.പി, താനൂര്‍ ഡി.വൈ.എസ്.പി, താനൂര്‍ സി.ഐ, താനൂര്‍ എസ്.ഐ എന്നിവരെല്ലാം കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ താനൂര്‍ സ്റ്റേഷനിലെ കുറച്ചു പേരെ മാത്രം ബലിയാടാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും താഴെ കിടയിലുള്ള പൊലീസുകാരെ പ്രതികളാക്കി ഉന്നതരെ സംരക്ഷിക്കാനാണ് പൊലീസും ക്രൈംബ്രാഞ്ചും ശ്രമിക്കുന്നതെന്നും ആക്ഷന്‍കമ്മറ്റി ആരോപിച്ചു.

sameeksha-malabarinews

യാഥാര്‍ത്ഥ്യം മറച്ചു വെന്ന് കൃത്രിമ തെളിവുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ കിണഞ്ഞു ശ്രമിക്കുകയാണെന്നും താമിറിനെ അടിച്ചു കൊന്നതിന് 11 ദൃക്സാക്ഷികളുണ്ടെന്നും അവരെ കൂടി ഭയപ്പെടുത്തി മൊഴിമാറ്റാനും പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ആക്ഷന്‍കമ്മി. ലഹരി മാഫിയയിലെ ഉന്നതരെ സംരക്ഷിക്കാന്‍ താമിറിനെ അടിച്ചു കൊന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും.
സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ വലിയ ഇടപെടല്‍ നടക്കുന്നുണ്ടെന്നും ആയതിനാല്‍ ഓഗസ്ത് 19-ന് രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് 2 മണി വരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തുമെന്നും ആക്ഷന്‍ കമ്മറ്റി യോഗത്തില്‍ വ്യക്തമാക്കി. സമരത്തില്‍ എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിക്കാനും താമിര്‍ ജിഫ്രിയുടെ കുടുംബത്തെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ബഷീര്‍ മമ്പുറം അധ്യക്ഷനായി. യു.എ റസാഖ്, എം.ടി മൂസ, പി.എം റഫീഖ്, യാസര്‍ ഒള്ളക്കന്‍, സൈതലവി കാട്ടേരി, വി.ടി അബ്ദുല്‍ സലാം, വി അഷ്റഫ്, കെ.വി അന്‍വര്‍, റിയാസ് കുതിരേടത്ത്, അബ്ദുറഹ്‌മാന്‍ കാടേരി, കെ റഷീദ്, പി.ടി മഷ്ഹൂദ്, പി.കെ ഹമീദ്, അഷ്റഫ് തയ്യില്‍, ഹുസൈന്‍ നരിക്കോടന്‍, വി.വി സുരേഷ്, സെമീല്‍ കൈതകത്ത്, കെ റിയാസ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!