Section

malabari-logo-mobile

പ്രണയപ്പകയില്‍ കൊല്ലപ്പെട്ട കൃഷ്ണപ്രിയക്കെതിരെ സമൂഹ്യമാധ്യമങ്ങളില്‍ മോശം പ്രചരണം പരാതിയുമായി കുടുംബം

HIGHLIGHTS : കോഴിക്കോട് : കോഴിക്കോട് തിക്കോടിയില്‍ അതിദാരുണമായി കൊല്ലപ്പെട്ട് കൃഷ്ണപ്രിയയുടെ കുടുംബം സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിനെതിരെ പരാതി ...

കോഴിക്കോട് : കോഴിക്കോട് തിക്കോടിയില്‍ അതിദാരുണമായി കൊല്ലപ്പെട്ട് കൃഷ്ണപ്രിയയുടെ കുടുംബം സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിനെതിരെ പരാതി നല്‍കാനൊരുങ്ങുന്നു. ക്രൂരമായ പ്രചരണമാണ് മകള്‍ക്കെതിരെ നടക്കുന്നതെന്ന് കുടംബം പറയുന്നു.

നേരത്തെ നന്ദു വീട്ടില്‍ സംസാരിക്കാനെത്തിയ ദിവസം പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ഇപ്പോള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് കൃഷ്ണപ്രിയയുടെ കുടുംബം പറയുന്നു.

sameeksha-malabarinews

കഴിഞ്ഞ ഡിസംബര്‍ 17ന് രാവിലെയാണ് നാടിനെ നടുക്കിയ കൊല നടന്നതത്. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ച് താല്‍കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ നന്ദകുമാര്‍ എന്ന യുവാവ് തീകൊളുത്തി കൊലപ്പെടുത്തകുയായിരുന്നു. തുടര്‍ന്ന് ഇയാളും ശരീരത്തില്‍ തീകൊളുത്തി. നന്ദകുമാറും മരിച്ചിരുന്നു. കൃഷ്ണ പ്രിയ പ്രണയത്തില്‍ നിന്നും പിന്‍മാറിയതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് നന്ദകുമാര്‍ ചികിത്സയിലിരിക്കേ പോലീസിന് മൊഴിനല്‍കിയിരുന്നു.

22കാരിയായ കൃഷ്ണപ്രിയ മരിച്ചതിന് ശേഷം ഒരു ഓണ്‍ലൈന്‍ മാധ്യമം പ്രണയത്തില്‍ നിന്നും പിന്‍മാറിയതാണ് കൊലക്ക് കാരണമെന്നുള്ള നന്ദകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണപ്രിയക്കും കുടുംബത്തിനുമെതിരെ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വാര്‍ത്ത വ്യാപകമായി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!