സുഗന്ധ വ്യാപാരിയുടെ വീട്ടിൽ നോട്ട് കെട്ടുകളുടെ കൂമ്പാരം; കണ്ടെടുത്ത് ആദായ വകുപ്പ്

യുപിയിൽ സുഗന്ധ വ്യാപാരിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ നോട്ട് കെട്ടുകളുടെ കൂമ്പാരം ആദായ വകുപ്പ് കണ്ടെടുത്തു. വ്യാപാരിയുടെ മുംബൈയിലേയും ഗുജറാത്തിലെയും ഉത്തർപ്രദേശിലെയും വീട്ടിലും ഓഫീസിലും പെട്രോൾപമ്പ് കോൾഡ് സ്റ്റോറേജ് അടക്കമുള്ള സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. വീട്ടിൽ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ട് കെട്ടുകൾ.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎസ്ടി ഇൻറലിജൻസ് വിഭാഗമാണ് പരിശോധന ആരംഭിച്ചത്. പണം കണ്ടെടുത്തതോടെ ആദായ നികുതി വകുപ്പും പരിശോധനയിൽ പങ്കാളിയാവുകയായിരുന്നു.
മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലും വീട്ടിലും ഒരേസമയം നടത്തിയ പരിശോധനയിൽ 150 കോടിയിൽ അധികം രൂപ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതുവരെ എണ്ണി തീർത്തത് 150 കോടി എന്നാണ് വിവരം കണ്ടെടുത്ത പണത്തിൽ ഇനി ഒരുപാട് എണ്ണി തീർക്കാനുണ്ട്. വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് തുടരുകയാണെന്നാണ് റിപ്പോർട്ട്.

Share news
error: Content is protected !!
Scroll to Top