Section

malabari-logo-mobile

ഈസി സ്പെഷ്യൽ ക്രിസ്മസ് കേക്ക്

HIGHLIGHTS : Easy Special Christmas Cake

ഷരീഫ

ആവശ്യമായ സാധനങ്ങൾ:-

malabarinews
ഡ്രൈ ഫ്രൂട്ട്സ്
അത്തിപ്പഴം ഉണക്കമുന്തിരി ഈത്തപ്പഴം പഴം ഡ്യൂട്ടി ഫ്രൂട്ടി, ബദാം അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് – 250 ഗ്രാം.
പഞ്ചസാര 1 കപ്പ്
വെള്ളം ആവശ്യത്തിന്

മൈദ 1 കപ്പ്
ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ
കറുവപ്പട്ട, ജാതി, ചുക്ക് – ചെറിയ കഷ്ണം
മുട്ട 3 എണ്ണം
ഓയിൽ കാൽ കപ്പ്
വാനില എസൻസ് 1 ടീസ്പൂൺ
നാരങ്ങനീര് 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം പഞ്ചസാര കാരമലൈസ് ചെയ്തെടുക്കണം. അതിനായി ഒരു പാത്രത്തിൽ അര കപ്പ് പഞ്ചസാര ചൂടാക്കി ഉരുകി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്തിളക്കുക. ബ്രൗൺ നിറം ആകുമ്പോൾ തീ ഓഫ് ചെയ്തു കാൽ കപ്പ് ചെറുചൂടുവെള്ളമോ തണുത്തവെള്ളമോ ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം തണുപ്പിക്കാൻ മാറ്റിവെക്കുക.

ഇനി കേക്കിന്റെ ബാറ്റർ തയ്യാറാക്കാനായി ഒരു പാത്രത്തിൽ ഒരു കപ്പ് മൈദ, ബേക്കിങ് പൗഡർ, സോഡാ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റിവെക്കുക. അര കപ്പ് പഞ്ചസാര, കറുവപ്പട്ട ജാതി ചുക്ക് എന്നിവ ചേർത്ത് പൊടിച്ചെടുക്കുക. അതിലേക്ക് മുട്ട ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. അതിലേക്ക് ഓയിൽ, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി മറ്റൊരു പാത്രത്തിൽ ഡ്രൈ ഫ്രൂട്ട്സ്, മിക്സ് ചെയ്ത് വെച്ചിരിക്കുന്ന മൈദ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് മുട്ട അടിച്ചത് കുറേശ്ശെയായി ചേർത്ത് നന്നായി യോജിപ്പിക്കുക. പഞ്ചസാര കാരമലെയ്സ് ചെയ്തത്, നാരങ്ങനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇനി കേക്ക് വേവിക്കാനായി ഒരു നോൺസ്റ്റിക് പാനിലോ കുക്കറിലോ ഓവനിൽ ആണെങ്കിൽ ബേക്കിംഗ് പാനിൽ ബട്ടർ പേപ്പർ വിരിച്ച് ബാറ്റർ ഒഴിച്ച് അതിനു മുകളിൽ കുറച്ച് ഡ്രൈ ഫ്രൂട്ട്സ് വിതറി കേക്ക് വേവിച്ചെടുക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News