Section

malabari-logo-mobile

മോഹന്‍ലാലിന്റെ തിയ്യേറ്ററില്‍ ബിരിയാണിയുടെ പ്രദര്‍ശനം മാറ്റിയെന്ന്‌ സംവിധായകന്‍ ; സദാചാര പോലീസ്‌ കളിക്കരുതെന്ന്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

HIGHLIGHTS : ദേശീയ ചലച്ചിത്ര പുരസ്‌കാരചടങ്ങില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ അടക്കം അര്‍ഹമായ മലയാള ചിത്രം ബിരിയാണി പ്രദര്‍ശിപ്പിക്കാനാവില്ലെന്ന്‌ മോഹന്‍ലാല...

ദേശീയ ചലച്ചിത്ര പുരസ്‌കാരചടങ്ങില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ അടക്കം അര്‍ഹമായ മലയാള ചിത്രം ബിരിയാണി പ്രദര്‍ശിപ്പിക്കാനാവില്ലെന്ന്‌ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലെ തിയ്യേറ്ററുകള്‍ പറഞ്ഞതായി ചിത്രത്തിന്റെ സംവിധായകന്‍. കോഴിക്കോട്‌ ആര്‍പി മാളില്‍ പ്രവര്‍ത്തിക്കുന്ന ആശിര്‍വാദിലാണ്‌ ആദ്യം ചാര്‍ട്ട്‌ ചെയ്യുകയും, പോസ്‌റ്റര്‍ ഒട്ടിക്കുകയും , കാശ്‌ അടക്കുകയും ചെയ്‌തതിന്‌ ശേഷം സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന്‌ അറിയച്ചതായി സംവിധായകന്‍ സജിന്‍ ബാബു ഫേസ്‌ബുക്കില്‍ എഴുതിയിരിക്കുന്നത്‌.

“കാരണം അന്വേഷിച്ചപ്പോള്‍ മാനേജര്‍ പറയുന്നത്‌ സാദാചാര പ്രശ്‌നമാണ്‌്‌ (സെക്ഷല്‍ സീനുകള്‍ കൂടുതലാണത്രെ) ഇതു തന്നെയാണ്‌ യഥാര്‍ത്ഥ കാരണം , അതോ കുര പൊട്ടിയ മറ്റാരുടയേങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ മനസ്സിലാകുന്നില്ലെന്നും പോസ്‌റ്റില്‍ പറയുന്നു. തിയ്യേറ്ററുകളില്‍ എ സര്‍ട്ടിഫിക്കേറ്റ്‌ കിട്ടിയ പടങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എങ്കില്‍ അത്‌ ആദ്യമെ വ്യക്തകമാക്കേണ്ടതാണ്‌. അല്ലാതെ സദാചാര പോലീസ്‌ കളിക്കുകയല്ല വേണ്ടതെന്നും സംവധായകന്‍ കുറുപ്പില്‍ പറയുന്നു. ഇത്‌ ഒരു തരത്തില്‍ സാംസ്‌കാരികഫാസിസം തന്നെയാണെന്നും സജിന്‍ ബാബു ഫേസ്‌ ബുക്കിലെഴുതി.

sameeksha-malabarinews

നിരവധി പേരാണ്‌ സജിന്‍ ബാബുവിന്‌ പിന്തുണയുമായി പോസ്‌റ്റ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌.
പ്രതിഷേധത്തിന്‌ ഫലം കാണുകയും ചെയ്‌തു സജിന്‍ ബാബുവിന്റെ പുതിയ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ പ്രകാരം ആശിര്‍വാദ്‌ സിനിയുടെ മാനേജര്‍ സണ്ണിസാര്‍ എന്നെ നേരിട്ട്‌ വിളിച്ച്‌ ‘ ബിരായണി’ അവിടെ കളിക്കാമെന്ന്‌ ഉറപ്പ്‌ അറിയിച്ചിട്ടുണ്ടെന്നും പറയുന്നു. അടുത്ത ഷോ നാലുമണിക്കും നാളെ രാവിലെ 11: 15നും വൈകീട്ട നാലിനുമാണ്‌.കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും സജിന്‍ ബാബു പോസ്‌റ്റിലെഴുതി.

സാമൂഹ്യ മതവിമര്‍ശനമുള്ള ഒരു സത്രീ പക്ഷ കാഴ്‌ച ഉയര്‍ത്തിപ്പിടിക്കുന്ന ഈ ചിത്രത്തില്‍ കനി കുസൃതിയാണ്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ്‌ കനിക്ക്‌ മികച്ച നടക്കുള്ള സംസ്ഥാനവ അവാര്‍ഡ്‌ ലഭിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!