പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ്‌ കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ടവോട്ട്‌

കൊച്ചി : പെരുമ്പാവൂരിലെ കോണ്‍ഗ്രസ്‌ എംഎല്‍എയും, യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുമായ എല്‍ദോസ്‌ കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ടവോട്ട്‌., രായരമംഗലം പഞ്ചായത്തിലും, മൂവറ്റുപഴ മാറാഴി പഞ്ചായത്തിലുമാണ്‌ ഇരട്ടവോട്ട്‌.

ഇരട്ടവോട്ടിനെ കുറിച്ച്‌ അറിയില്ലെന്ന്‌ എംഎല്‍എ എല്‍ദോസ്‌ കുന്നപ്പള്ളി പ്രതികരിച്ചു. ഇപ്പോള്‍ വോട്ടുണ്ടെന്ന്‌ പറയുന്ന മാറാടിയില്‍ നിന്നും താന്‍ അഞ്ചുവര്‍ഷം മുമ്പ്‌ താമസം മാറിയതാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ ഇരട്ടവോട്ട്‌ വ്യാപകമായി ചേര്‍ത്തിട്ടുണ്ടെന്നും ഇടത്‌ അനുകൂല ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ ചെയ്‌തതാണ്‌ എന്ന ശക്തമായ വിമര്‍ശനം പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉന്നയിച്ചതിന്‌ പിന്നാലെയാണ്‌ യുഡിഎഫ്‌ എംഎല്‍ക്ക്‌ തന്നെ ഇരട്ടവോട്ടുണ്ടെന്ന റിപ്പോര്‍ട്ട്‌ പുറത്തവരുന്നത്‌.

Share news
error: Content is protected !!
Scroll to Top