Section

malabari-logo-mobile

ബിഗ് സ്‌ക്രീനില്‍ ലോക സിനിമകള്‍ ആസ്വദിക്കാന്‍ അവസരം

HIGHLIGHTS : സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലോകസിനിമ ആസ്വദിക്കുന്നതിന് താത്പര്യമുള്ളവരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു. ലോകോത്തര നിലവാരമുള്ള സിനിമകള്‍ ആധ...

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലോകസിനിമ ആസ്വദിക്കുന്നതിന് താത്പര്യമുള്ളവരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു. ലോകോത്തര നിലവാരമുള്ള സിനിമകള്‍ ആധുനിക സാങ്കേതിക മികവോടെ ബിഗ് സ്‌ക്രീനില്‍ കുറഞ്ഞ നിരക്കില്‍ പ്രേക്ഷകരില്‍ എത്തിക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തില്‍ മൂന്നുമാസത്തെ സ്‌ക്രീനിംഗ് നടത്തും. ജപ്പാനിലെ ഹിരോകസു കോറെ ദയുടെ ഷോപ്പ്ലിഫ്റ്റേഴ്സ്, ഡെന്‍മാര്‍ക്കിലെ ഗുസ്തവ് മൊള്ളറുടെ ദ ഗില്‍റ്റി, റഷ്യയിലെ ആന്ദ്രേ വൈസ് ഗിന്‍സ്റ്റിവിന്റെ ലവ്ലെസ്, ഈജിപ്റ്റിലെ എ.ബി. ഷാക്കിയുടെ യൊമ്മഡൈന്‍ തുടങ്ങിയ ലോക സിനിമകളാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. കാന്‍സ്, ബര്‍ലിന്‍, സന്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. കെ.എസ്.എഫ്.ഡി.സിയുടെ തിരുവനന്തപുരത്തെ തിയേറ്ററില്‍ ഞായറാഴ്ചകളില്‍ രാവിലെ 10.30നായിരിക്കും പ്രദര്‍ശനം. താത്പര്യമുള്ളവര്‍ ksfdcworldcinema@gmail.com ല്‍ പേര്, ജനനതിയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നവംബര്‍ 15നകം രജിസ്റ്റര്‍ ചെയ്യണം.

sameeksha-malabarinews

പ്രേക്ഷകരുടെ പ്രതികരണത്തിനനുസരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. മൂന്നുമാസത്തേക്ക് 900 രൂപ മെമ്പര്‍ ഷിപ്പ് ഫീസ് ഈടാക്കിയാവും പ്രദര്‍ശനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!