മലപ്പുറത്ത് ബേക്കറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

മലപ്പുറം: മലപ്പുറം കുന്നുമ്മലില്‍ ബേക്കറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്.

മലപ്പുറം പോസ്‌റ്റോഫീസിന് സമീപത്തെ ബേക്കറിയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ കടയുടെ ഷട്ടര്‍ തകര്‍ന്നു.

ജീവനക്കാര്‍ കടപൂട്ടി പള്ളിയില്‍ പോയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചു.

Share news
error: Content is protected !!
Scroll to Top