കൂടത്തായി കൊലപാതകം;ജോളിയുടെ സുഹൃത്ത് റാണി പോലീസില്‍ കീഴടങ്ങി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് പറമ്പില്‍ ബസാര്‍ സ്വദേശി റാണി പോലീസില്‍ കീഴടങ്ങി. വടകര എസ് പി ഓഫീസില്‍ ഹാജരായ റാണിയെ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുകയാണ്.

എന്‍ഐടിയുടെ പരിസരത്ത് തയ്യല്‍ കട നടത്തിയിരുന്ന റാണിക്ക് ജോളിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും റാണിയുമൊത്തുള്ള നിരവധി ഫോട്ടോകള്‍ പോലീസിന് ലഭിച്ചിരുന്നു.

അതെസമയം യുവതി തലശേരിയില്‍ കല്യാണത്തിനാണെന്നും പറഞ്ഞ് പോയതായിരുന്നു വെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം.

Share news
error: Content is protected !!
Scroll to Top