HIGHLIGHTS : Big ganja hunt at Tirur railway station; 2 youths arrested by Excise and RPF with 13 kg ganja
മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 13 കിലോ കഞ്ചാവുമായി കോതമംഗലം സ്വദേശികളായ 2 യുവാക്കള്‍ എക്‌സൈസിന്റെയും ആര്‍പിഎഫിന്റെയും പിടിയില്‍. കോതമംഗലം കടവൂര്‍ സ്വദേശി കാണിച്ചാട്ടു വീട്ടില്‍ അബില്‍ (22), കടവൂര്‍ ആലിങ്ങല്‍ വീട്ടില്‍ അന്‍സാര്‍ (25) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗ്ഗം തിരൂര്‍ ഭാഗത്തേക്ക് കടത്തുന്ന സംഘത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്പ്രതികള്‍ പിടിയിലായത്.

പരിശോധനയില്‍ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്‌പെക്ടര്‍ അജിരാജ്, ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, ഉത്തര മേഖല സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, ആര്‍.പി.എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജി ആഗസ്റ്റിന്‍, ബി.എസ് പ്രമോദ്, പ്രേവന്റ്റീവ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, ലതീഷ്, സുനില്‍ കുമാര്‍, രാജേഷ് വി ആര്‍, സിവില്‍ ഓഫീസര്‍മാരായ നിതിന്‍ ചോമാരി, കണ്ണന്‍ എസ്, കണ്ണന്‍ എ വി, ലിജിന്‍ വി, വിനീഷ് പി ബി, അരുണ്‍ രാജ്, സവിന്‍, പ്രജിത്, സന്ദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു