HIGHLIGHTS : A tourist from Malappuram met with an accident at Tamarassery Viewpoint
കല്‍പ്പറ്റ: താമരശേരി ചുരം വ്യൂപോയിന്റില്‍ വിനോദ സഞ്ചാരി അപകടത്തില്‍പ്പെട്ടു. മലപ്പുറം സ്വദേശി അയമുവാണ് അപകടത്തില്‍പ്പെട്ടത്.
ഒമ്പതാം വളവിലെ വ്യൂ പോയിന്റില്‍ നിന്ന് താഴ്ച്ചയിലേക്ക് വീണ ഇദേഹത്തെ ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ഇയാളെ വൈത്തിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുരയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇദേഹത്തിന്റെ വാഹനത്തിന്റെ താക്കോല്‍ താഴേക്ക് വീണത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് വൈകീട്ടാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു