Section

malabari-logo-mobile

കുഞ്ഞുവാവയുടെ പുഴുപല്ലുകള്‍ നിങ്ങളെ വേദനിപ്പിക്കുന്നുണ്ടോ? കാരണവും പരിഹാരങ്ങളും

HIGHLIGHTS : കുഞ്ഞുങ്ങളുടെ ബുദ്ധിപരവും ആരോഗ്യപരവുമായ വളര്‍ച്ചയ്ക്ക് എല്ലാ രീതിയിലുള്ള പോഷക സമൃദ്ധമായ ആഹാരവും കൃത്യമായ അളവില്‍കഴിക്കേണ്ടതുണ്ട്. എന്നാല്‍ പല്ലിന്റ...

കുഞ്ഞുങ്ങളുടെ ബുദ്ധിപരവും ആരോഗ്യപരവുമായ വളര്‍ച്ചയ്ക്ക് എല്ലാ രീതിയിലുള്ള പോഷക സമൃദ്ധമായ ആഹാരവും കൃത്യമായ അളവില്‍കഴിക്കേണ്ടതുണ്ട്. എന്നാല്‍ പല്ലിന്റെ കേട് കാരണം പലപ്പോഴും അവര്‍ ആഹാരം കഴിക്കുന്നത് കുറയുകയും അത് മൂലം ശാരീരിക വളര്‍ച്ച കറയുന്നതായും കണ്ടുവരുന്നു. പറിഞ്ഞു പോകുന്ന പല്ലല്ലേ എന്നുള്ള മുതിര്‍ന്നവരുടെ നിസ്സംഗ ഭാവം ഇതിന് ആക്കം കൂട്ടുന്നു എന്നതാണ് ശരി.

കുഞ്ഞുങ്ങളെ പാലുകുടിപ്പിച്ച് ഉറക്കുന്ന ശീലം മധുരം കൂടിയ പാല്‍ വായില്‍ തങ്ങി നില്‍ക്കാനും അതുമൂലം എല്ലാ പല്ലുകളും ഒരേ പോലെ കേടുവരാനും സാധ്യതയുണ്ട്. ഇതിന് Nursing bottle caries എന്നാണ് പറയുന്നത്.

sameeksha-malabarinews

ചോക്ലേറ്റ്,ഐസ്‌ക്രീം,പിസ,ബര്‍ഗര്‍ തുടങ്ങിയ ഒട്ടിപ്പിടിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മധുരം കൂടുതല്‍ നേരം വായില്‍ തങ്ങി നില്‍ക്കാന്‍ സാധ്യത കൂട്ടുന്നു. നിങ്ങളുടെ പൊന്നോമനകള്‍ക്ക് മിഠായി കൊടുത്ത് നിങ്ങള്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്‍ മൂന്ന് നേരം ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം കൊടുക്കാനും പല്ലുകള്‍ നല്ല രീതിയില്‍ വൃത്തിയാക്കാനും ശ്രദ്ധിക്കുക.

കുട്ടികളുടെ പല്ല് എപ്പോള്‍ തേച്ചു തുടങ്ങണം?

ആദ്യ പല്ല് വരുമ്പോള്‍ തന്നെ കൈവിരല്‍ കൊണ്ട് ഒരു ചെറുതുണി ചൂടുവെള്ളത്തില്‍ മുക്കി പല്ലുകള്‍ വൃത്തിയാക്കണം. മുന്നിലെ നാലു പല്ലുകള്‍ വരുന്നതോടെ ബേബി ബ്രഷ് ഉപയോഗിക്കാം. കുട്ടി നല്ല രീതിയില്‍ തുപ്പാന്‍ പഠിക്കുന്നതോടെ baby tooth paste ഉപയോഗിച്ചു തുടങ്ങുക. പല്ല് തേക്കാന്‍ നാം മുതിര്‍ന്നവര്‍ തന്നെ പ്രോത്സാഹനം നല്‍കേണ്ടതാണ്.

പല്ലിനുണ്ടാകുന്ന ചെറിയ കേടുപാടുകള്‍ യഥാക്രമം വേണ്ടവിധം അടച്ചുകൊടുക്കുന്നത് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

പല്ലു തേപ്പിന്റെ ബാല പാഠങ്ങള്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!