Section

malabari-logo-mobile

പല്ലു തേപ്പിന്റെ ബാല പാഠങ്ങള്‍

HIGHLIGHTS : *ദിവസവും രാവിലെയും രാത്രിയും പല്ല് തേക്കണം. *ശക്തമായി കുറെയധികം നേരം പല്ലു തേയ്ക്കുതിനുപകരം സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പല്ലിന്റെ എല്ലാ വശങ്ങളിലും ത...

 

പല്ലു തേപ്പിന്റെ ബാല പാഠങ്ങളെ കുറിച്ച് ഡോ.വിപിന്‍ ദാസ്(Surgeon’s specilaity dental clinic parappanangadI)
എഴുതുന്നു.


*
ദിവസവും രാവിലെയും രാത്രിയും പല്ല് തേക്കണം.
*ശക്തമായി കുറെയധികം നേരം പല്ലു തേയ്ക്കുതിനുപകരം സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പല്ലിന്റെ എല്ലാ വശങ്ങളിലും തേയ്ക്കാന്‍ ശ്രദ്ധിക്കുക.
* പല്ല് തേയ്ക്കാന്‍ Abrasiveness ഏറ്റവും കുറഞ്ഞ പേസ്റ്റ് തിരഞ്ഞെടുക്കുക. ഉമിക്കരി, പൊടി പോലുള്ളവ പല്ലിന്റെ തേയ്മാനം കൂട്ടും.
* മോണ രോഗം കാരണം പല്ലിനിടയില്‍ ഭക്ഷണം കുടുങ്ങുവര്‍ Inter proximal ബ്രഷ് ഉപയോഗിക്കുക.
* മെഡിക്കേറ്റഡ്‌ ടൂത്ത് പേസ്റ്റുകള്‍ പ്ലലിന്റെ തേയ്മാനം കൊണ്ടുള്ള പുളിപ്പ്, മോണ ഇറങ്ങിയതുകൊണ്ടുള്ള പുളിപ്പ് എന്നിവയ്ക്ക് മാത്രം ഉപയോഗിക്കുക. പല്ലിന്റെ കേട് കൊണ്ടുള്ള പുളിപ്പിന് ഈ പേസ്റ്റ് ഉപയോഗിച്ചാല്‍  കേട് കൂടുതലാവാനും ഒടുവില്‍ പല്ല് വേദനയ്ക്കും കാരണമാകും.
.

sameeksha-malabarinews

*പല്ലുതേക്കുമ്പോള്‍ ചോരവരുന്നുണ്ടെങ്കില്‍ അത് മോണരോഗത്തിന്റെ ലക്ഷണമാണെും ഒരു മോണ രോഗ വിദഗ്ധനെ കാണേണ്ടതുണ്ടെന്നും മനസിലാക്കുക.
* പല്ലിന് ക്ലിപ്പ് ഇടുമ്പോള്‍ അതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ബ്രഷ് ഉപയോഗിക്കുക.
* ബ്രഷ് എല്ലായിപ്പോഴും വെര്‍ട്ടിക്കല്‍ ഡയറക്ഷനില്‍ ഉപയോഗിക്കുക. ഇത് പല്ലിനിടയിലെ അഴുക്ക് നീക്കാന്‍ സഹായകമാണ്.
* ബ്രഷ് ഹൊറിസോണ്ടല്‍ ഡയറക്ഷനില്‍ ഉപയോഗിച്ചാല്‍ പല്ലിന് തേയ്മാനം സംഭവിക്കും. അവിടെ പൊട്ട് ഉണ്ടാകാനും തുടര്‍ന്ന് പുളിപ്പിനും സാധ്യതയുണ്ട്.

പല്ലുപോയ സ്ഥലത്ത് പല്ലു വയ്ക്കുന്നത് എന്തിന്?
(പല്ല് വയ്ക്കാതിരുന്നാല്‍)

*നല്ല രീതിയില്‍ ക്രമമായി ഇരിക്കുന്ന പല്ലിനിടയില്‍ നിന്ന് പല്ലു എടുക്കേണ്ട സാഹചര്യം വന്നാല്‍ അടുത്തുള്ള പല്ലുകള്‍ ആ സ്ഥലത്തോട്ട് നീങ്ങാം.

*പോയ പല്ലിന് Opposite ല്‍ ഉള്ള പല്ല് ഇറങ്ങി വരാന്‍ സാധ്യതയുണ്ട്.
* chewing efficiency കുറയുന്നു. നമ്മുടെ ദഹനപ്രക്രിയയുടെ നല്ല ഒരു ഭാഗം നടക്കുന്ന നല്ല രീതിയില്‍ ചവച്ച് അരയ്ക്കാനും പറ്റുന്നതുകൊണ്ടാണ്. chewing efficiency കുറയുമ്പോള്‍ വയറിനകത്ത് കൂടുതല്‍ ദഹനപ്രക്രിയ ആവശ്യമായി വരുന്നു. ഇത് ഗ്യാസ്‌ട്രോ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു.

പല്ലു നന്നായാല്‍ പാതി നന്നായി;മുഖം നന്നായാല്‍ മുഴുവന്‍ നന്നായി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!