പല്ലു നന്നായാല്‍ പാതി നന്നായി;മുഖം നന്നായാല്‍ മുഴുവന്‍ നന്നായി

ഒരു വ്യക്തിയുടെ മാനസികവും കായിക പരവുമായുള്ള ഗുണപരമായ അവസ്ഥയാണ് ആരോഗ്യം. മാനസിക പരമായ ആരോഗ്യം മനസ്സില്‍ നല്ല ചിന്തകള്‍ വരുമ്പോള്‍ ഉണ്ടാകുന്നതാണ്. നെഗറ്റീവ് ആയിട്ടുള്ള ചിന്തകള്‍ ആത്മവിശ്വാമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. സമൂഹത്തെ സംബോധന ചെയ്യാനും ചിരിക്കാനും ഉള്ള ആത്മവിശ്വാസം അവളുടെ/അവന്റെ മുഖസൗന്ദര്യത്തിന് പ്രധാന പങ്കുണ്ട്. വായ്‌നാറ്റം, പല്ലിനിടയിലെ വിടവ്, പല്ല് പൊന്തി ഇരിക്കുക, ചിരിക്കുമ്പോള്‍ മോണ കാണുക, പല്ലിന്റെ നിറവ്യത്യാസം, ക്രമം തെറ്റിയ പല്ലുകള്‍, ഇവയെല്ലാം നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു.

ഇനി എന്താണ് നമ്മുടെ ആരോഗ്യവും ദന്താരോഗ്യവും തമ്മിലുള്ള ബന്ധം എന്നു നോക്കാം. നമ്മുടെ ദഹനപ്രക്രിയയില്‍ ആദ്യഘട്ടം നല്ല രീതിയിലുള്ള ചവച്ചിറക്കലോടെ ആരംഭിക്കുന്നു. പല്ലുകളുടെ എണ്ണം കുറയുമ്പോള്‍ കാര്യക്ഷമത കുറയുന്നു. ഇതോടെ നമ്മുടെ ആമാശയം കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നു. ഇത് ഗ്യാസ്‌ട്രൈസിനും കീഴ്ശ്വാസം എന്നിവയ്ക്ക് കാരണമാകുന്നു.

ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളുടെ ആദ്യലക്ഷണം
വായ്ക്കകത്ത് കാണാവുന്നതാണ്. മോണയില്‍ നിന്നുള്ള രക്തം പൊടിയുന്നത് ലുക്കീമിയ പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാം. രോഗത്തെ കണ്ടുപിടിക്കുന്നത് രോഗചികിത്സയ്ക്ക് സഹായകമാകാം. എന്നാല്‍ 95 ശതമാനം ആളുകള്‍ക്കും മോണയില്‍ നിന്നുള്ള രക്തം പൊടിയല്‍, പല്ലുകള്‍ക്കിടയിലെ ഫുഡ് ഡെപ്പോസിറ്റ് കാരണമാണ് എന്നാണ് മറ്റൊരു വസ്തുത.

ലോകത്തില്‍ വര്‍ഷത്തില്‍ 60 ലക്ഷം ആളുകള്‍ക്ക് മുഖാര്‍ബുദം ബാധിക്കുന്നു. അതിന് ഒരു കാരണം മൂര്‍ച്ചയുള്ള പല്ലുകള്‍ ആണെന്ന് എത്രപേര്‍ക്കറിയാം. ഭക്ഷണം കഴിക്കുമ്പോള്‍ എരിച്ചില്‍, കവിളിനെ ഉള്ളിലോ മോണയിലും ഉണ്ടാക്കുന്ന നിറവിത്യാസം എന്നിവ നേരത്തെ തിരിച്ചറിഞ്ഞ് അര്‍ബുദത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു ദന്ത വിദഗ്ധന് കഴിയും.

ദന്ത ആരോഗ്യത്തെക്കുറിച്ചും നമ്മുടെ ആരോഗ്യവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ദന്ത ചികിത്സയിലെ സംശയങ്ങളുടെ ശാസ്ത്രീയ പരമായ വശത്തെ കുറിച്ചും നൂതന ചികിത്സാ സമ്പ്രദായങ്ങളെ പറ്റിയുള്ള ഒരു തുടര്‍ പംക്തിക്ക് ഈ വേള്‍ഡ് ഓറല്‍ ഹെല്‍ത്ത് ഡേയില്‍ തുടക്കം കുറിക്കുന്നു.

ഡോ. വിപിന്‍ ദാസ് എ.പി, (ബിഡിഎസ്,എംഡിഎസ്.
Maxillofacial Surgeon)എഴുതുന്നു.

Related Articles