ഗോവയില്‍ ഇന്ന് വിശ്വാസ വോട്ട്

പനാജി: പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ടു തേടും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രമോദ് സാവന്ത് സര്‍ക്കാര്‍ അധികാരമേറ്റത്. 40 അംഗ നിയമസഭയില്‍ നിലവില്‍ 36 പേരാണ് ഉള്ളത്. ഇതില്‍ 21 പേരുടെ പിന്തുണ സര്‍ക്കാറിനുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

ബിജെപി-12, എംജെപി-3,ജിഎഫ്പി-3,കോണ്‍ഗ്രസ്-14,എന്‍സിപി-1 എന്നിങ്ങനെയാണ് കക്ഷി നില. അതേസമയം ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് വാദിക്കുന്ന കോണ്‍ഗ്രസിന് സഭയിലുള്ളത് 14 എംഎന്‍എമാരാണ്. അതെസമയം തങ്ങളുടെ കരുത്ത് സഭയില്‍ തെളിയിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

മനോഹര്‍ പരീക്കറുടെ മരണത്തോടെ ഭരണ പ്രതിസന്ധി നേരിട്ട ഗോവയില്‍ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് ഏറെ നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 11 മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Related Articles