സൗജന്യ പി.എസ്.സി പരിശീലനം അപേക്ഷ ക്ഷണിച്ചു

വേങ്ങര കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന മൈനോരിറ്റി യുവജന പരിശീലന കേന്ദ്രത്തിലേക്കും മൂന്ന് സബ് സെന്ററുകളായ മഅദിന്‍ അക്കാദമി മേല്‍മുറി, ഷിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി മലപ്പുറം, മലബാര്‍ കോപ്പറേറ്റീവ് കോളെജ് പരപ്പനങ്ങാടി എന്നീ സെന്ററുകളിലേക്കും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകള്‍ക്കുമുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍ ഡിഗ്രീ തലത്തിലും, പ്ലസ് ടു തലത്തിലും ഉള്ള രണ്ട് റെഗുലര്‍ ബാച്ചുകളും, ഒരു ഹോളിഡേ ബാച്ചും ഉണ്ടായിരിക്കും. ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിനു ലഭിക്കും.

യോഗ്യരായവര്‍ ജൂണ്‍ 20 നകം ‘പ്രിന്‍സിപ്പാള്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, കൊളപ്പുറം, എ.ആര്‍.നഗര്‍(പി.ഒ), 676305” എന്ന വിലാസത്തില്‍ എസ്.എസ്.എല്‍.സി പകര്‍പ്പും ആധാര്‍ കാര്‍ഡ് പകര്‍പ്പും രണ്ട് ഫോട്ടോയും സഹിതം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ നല്‍കണം. ഫോണ്‍ 04942468176. അപേക്ഷകര്‍ക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 23 നു രാവിലെ 9:30 നു നടക്കും.

Share news
error: Content is protected !!
Scroll to Top