കോഴിക്കളിയാട്ടം വെള്ളിയാഴ്ച

തിരൂരങ്ങാടി: മൂന്നിയൂര്‍ കോഴിക്കളിയാട്ടം വെള്ളിയാഴ്ച നടക്കും. പൊയ്ക്കുതിര സംഘങ്ങള്‍ വൈകിട്ട് 5ന് മുമ്പ് ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് തിരിച്ചു പോകണം.

ആചാര പ്രകാരമുള്ള ചെണ്ട വാദ്യങ്ങളും പൊയ്ക്കുതിരകളുമാണ് അനുവദനീയം . മാരകായുധങ്ങള്‍ കൈവശം വെക്കാന്‍ പാടുള്ളതല്ല. സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് സി സി ടി വി യും സ്ഥാപിച്ചിട്ടുണ്ട്.

കളിയാട്ടം സുഗമമായി നടത്തുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കോടതി റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകരന്‍, അഡ്വ. ഭവേഷ് എന്നിവര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top