എറണാകുളത്ത് നിപ വൈറസ്;വാര്‍ത്തകള്‍ അടിസ്ഥാനരഹിതം;ജില്ലാ കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിക്കപ്പെട്ടന്ന് പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. പനിയെ തുടര്‍ന്ന് എത്തിയ ചില രോഗികളില്‍ നിപ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് സ്ഥിരീകരിക്കാനായി കൂടുതല്‍ പരിശോധനകള്‍ നടത്തുക എന്നത് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും അദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ചില മാധ്യമങ്ങളില്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ ഒരാള്‍ക്ക് നിപ വൈറസ് സ്ഥിരീകരിക്കപ്പെട്ടു വെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് കളക്ടര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

Share news
error: Content is protected !!
Scroll to Top