Section

malabari-logo-mobile

യുക്രൈന് സൗജന്യ ഇന്ധനം പ്രഖ്യാപിച്ച് അസര്‍ബൈജാന്‍

HIGHLIGHTS : Azerbaijan announces free fuel for Ukraine

യുക്രൈന് ആവശ്യമായ ഇന്ധനം സൗജന്യ നല്‍കുമെന്ന് അസര്‍ബൈജാന്‍. സംഘര്‍ഷ കാലയളവില്‍ അഗ്‌നിശമന, ആംബുലന്‍സ് സേവനങ്ങള്‍ക്ക് സ്റ്റേറ്റ് ഓയില്‍ കമ്പനിയായ SOCAR സൗജന്യമായി ഇന്ധനം നല്‍കും. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുമെന്ന് അലിയേവ് അറിയിച്ചു.

യുക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും അസറി പ്രസിഡന്റ് ഇല്‍ഹാം അലിയേവും തമ്മിലുള്ള ഫോണ്‍ കോളിനെ തുടര്‍ന്നാണ് നടപടി. റഷ്യന്‍ അധിനിവേശം അസറി നേതാവിനെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. കഴിഞ്ഞയാഴ്ച യുക്രൈനിലെ വിഘടനവാദി പ്രദേശങ്ങള്‍ അംഗീകരിച്ച ദിവസം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സഖ്യത്തിനുള്ള കരാറില്‍ അദ്ദേഹം ഒപ്പുവച്ചു.

sameeksha-malabarinews

എന്നാല്‍ റഷ്യയുടെ അധിനിവേശത്തെ അപലപിച്ച യൂറോപ്യന്‍ യൂണിയനുമായും തുര്‍ക്കിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. പുടിനുമായുള്ള കരാറിന്റെ പേരിലും യുക്രൈനിന് തന്റെ പിന്തുണ പരസ്യമായി പ്രകടിപ്പിക്കാത്തതിനും അലിയേവ് ആഭ്യന്തര വിമര്‍ശനം നേരിട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!