Section

malabari-logo-mobile

ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ

HIGHLIGHTS : North Korea launches ballistic missile

ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ. പ്യോങ്ഗ്യാങ്ങില്‍ നിന്ന് കിഴക്കന്‍ കടലിലേക്കാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് റിപ്പോര്‍ട്ട്.

2017 ജനുവരിയിലും ഉത്തര കൊറിയ ഏഴ് ആയുധങ്ങളുടെ പരീക്ഷണം നടത്തിയിരുന്നു. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപിനെ പ്രകോപിപ്പിക്കാനായിരുന്നു നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ബെയ്ജിംഗ് വിന്റര്‍ ഗെയിംസിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയ ആയുധ പരിശീലനം താത്കാലികമായി നിര്‍ത്തി വയ്ക്കുകയായിരുന്നു.

sameeksha-malabarinews

മാര്‍ച്ച് 9ന് ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം. എന്നാല്‍ നടപടിയെ പ്രകോപനമായി കാണേണ്ടതില്ലെന്നും ഏപ്രില്‍ 15ന് നടക്കാനിരിക്കുന്ന കിം 2 സംഗിന്റെ 110-ാം ജന്മദിനാഘോഷത്തിന് വേണ്ടിയുള്ള തയാറെടുപ്പാകാം ഇതെന്നുമാണ് വിലയിരുത്തല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!