പൊന്നാനി: പാലപ്പെട്ടിയില്‍ നിയന്ത്രണംവിട്ട വാന്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.
പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ പാലപ്പെട്ടി ആശുപത്രിക്ക് മുന്‍പിലുള്ള ബസ് സ്റ്റോപ്പിലേക്കാണ് നിയന്ത്രണംവിട്ട വാന്‍ ഇടിച്ചു കയറിയത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറും തകര്‍ത്താണ് വാന്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തില്‍ ബസ്സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന പാലപ്പെട്ടി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും, അണ്ടത്തോട് സ്വദേശികളുമായ ഷാഫി, ഫലാഹ് എന്നിവരെ നിസാര പരിക്കുകളോടെ അല്‍ ഫസാ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




