Section

malabari-logo-mobile

പോലീസിനെ അക്രമിച്ച് കൈയ്യാമവുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍

HIGHLIGHTS : Defendant arrested for assaulting police

പരപ്പനങ്ങാടി: പോലീസിനെ അക്രമിച്ച് കൈയ്യാമവുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറം വാട്ടാനകത്ത് മുജീബ് റഹ്മാനെ (38) ആണ് കൊണ്ടോട്ടി മുതുവല്ലൂരിലെ ഭാര്യവീട്ടില്‍ വെച്ച് സി ഐ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ പോലീസ് സാഹസികമായി പിടികൂടിയത്.

ഒരു മാസം മുമ്പ് ചെട്ടിപ്പടി ഹാര്‍ബര്‍ സ്വദേശത്ത് വെച്ച് വാറണ്ട് പ്രതിയായ മുജീബ് റഹ്മാനെ പിടികൂടി കയ്യാമം വെച്ച് സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ടത്. മൂന്ന് പോലീസുകാര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഒളിവിലായിരുന്ന ഇയാള്‍ ഭാര്യ വീട്ടിലുണ്ടെന്ന വിവരം കിട്ടിയതോടെയാണ് സാഹസികമായി പിടികൂടിയത്.

sameeksha-malabarinews

രക്ഷപ്പെടാന്‍ നീക്കം നടത്തിയെങ്കിലും പോലീസിന്റെ ഇടപെടല്‍ മൂലം നടന്നില്ല. പത്തോളം കേസുകളില്‍ പ്രതിയാണ് മുജീബ് റഹ്മാന്‍. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!