Section

malabari-logo-mobile

ഓട്ടോ ടാക്‌സി ചാര്‍ജ്ജ് കൂട്ടി: പണിമുടക്ക് പിന്‍വലിക്കില്ല

HIGHLIGHTS : തിരു: സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ഓട്ടോ റിക്ഷക്ക് ഇനി മുതല്‍ 20 രൂപയായിരിക്കും മിനിമം ചാര്‍ജ്ജ്. ടാക്‌സിക്കിത് 150 രൂപ...

തിരു:  സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ഓട്ടോ റിക്ഷക്ക് ഇനി മുതല്‍ 20 രൂപയായിരിക്കും മിനിമം ചാര്‍ജ്ജ്. ടാക്‌സിക്കിത് 150 രൂപയായിരിക്കും ഓട്ടോ ചാര്‍ജ്ജ് വര്‍ദ്ധപ്പിക്കുമ്പോള്‍തന്നെ മി്‌നിമം നിരക്കിന് ദൂരം ഒന്നേകാല്‍ കിലോമീറ്ററില്‍ നിന്ന് ഒന്നരയായി ഉയര്‍ത്തിയിട്ടുണ്ട്. ശേഷമുള്ള ദൂരം ഒരു കിലോമീറ്ററിന് 10 രൂപ നിരക്കില്‍ അധികം നല്‍കണം.

പുതുക്കിയ നിരക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ അറിയിച്ചു.ജസ്റ്റീസ് എം രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വര്‍ദ്ധന.

sameeksha-malabarinews

എന്നാല്‍ പ്രഖാപിച്ച പണിമുടക്കില്‍നിന്ന് പിന്നോട്ടില്ലെന്ന് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഎന്‍ടിയുസി ഒഴികെയുള്ള മറ്റെല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!