Section

malabari-logo-mobile

കുടിയന്‍മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി ബിയറിന്റെ ടേസ്റ്റുള്ള കാപ്പി വരുന്നു

HIGHLIGHTS : ന്യൂയോര്‍ക്ക്: കേരളത്തിലെ മുഴുവന്‍ ബാറുകള്‍ അടച്ചു പൂട്ടിയാലും കുടിയന്‍മാര്‍ നിരാശരാകേണ്ട. ഇതാ ബിയറിന്റെ രുചിയുള്ള കാപ്പി മദ്യപാനികള്‍ക്ക് മുന്നിലെ...

5ന്യൂയോര്‍ക്ക്: കേരളത്തിലെ മുഴുവന്‍ ബാറുകള്‍ അടച്ചു പൂട്ടിയാലും കുടിയന്‍മാര്‍ നിരാശരാകേണ്ട. ഇതാ ബിയറിന്റെ രുചിയുള്ള കാപ്പി മദ്യപാനികള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. പക്ഷേ ബിയറടിച്ച് പൂസാകുന്നത് പോലെ ഇതടിച്ചാല്‍ പൂസാകില്ലെന്നു മാത്രമാണ് ഒരു വ്യത്യാസം. ഏതായാലും മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത തന്നെയാണ് ഈ പുതിയ കാപ്പി.

പ്രശസ്ത ഐറിഷ് ബിയറായ ഗിന്നസിന്റെ അതേ സ്വാദാണ് കാപ്പിക്കെന്ന് ബിയര്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ സ്റ്റാര്‍ ബക്ക് കോഫി എന്ന കമ്പനിയാണ് ഈ കാപ്പിയുടെ നിര്‍മ്മാതാക്കള്‍. ഡാര്‍ക്ക് ബാരല്‍ ലാറ്റെ എന്നാണ് ഈ കാപ്പിക്ക് പേരിട്ടിരിക്കുന്നത്. ക്രീമും, ഡാര്‍ക്ക് കാരമല്‍ സോസും ചേര്‍ത്ത കാപ്പി ഡാര്‍ക്ക് ഐറിഷ് ബിയറിന്റെ സ്വാദ് പകരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഡാര്‍ക്ക് ബാരലൈന്റെ വിതരണം ഏതാനും സ്റ്റാര്‍ ബക്ക് കോഫി ഷോപ്പില്‍ മാത്രമേ ഇപ്പോള്‍ നടത്തുന്നൊള്ളൂ. ഈ കാപ്പിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

sameeksha-malabarinews

കാപ്പി കുടിച്ചവരാകട്ടെ ഇത് ബിയര്‍ തന്നെയാണെന്ന് കണ്ണടച്ച് പറയുന്നുണ്ട്. എന്നാല്‍ ബിയറിന്റെ സ്വാദുണ്ടെങ്കിലും മദ്യത്തിന്റെ ഒരംശം പോലും ഈ കാപ്പിയിലില്ല എന്നതാണ് ഇതിന്റെ പ്രതേ്യകത എന്ന് കമ്പനി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!