Section

malabari-logo-mobile

ഇന്ത്യക്കു മാത്രമായി ഇമെയില്‍ സെര്‍വര്‍

HIGHLIGHTS : ഇന്ത്യക്ക് മാത്രമായി ഇമെയില്‍ സര്‍വ്വീസ് ആരംഭിക്കുന്നു. ഇന്ത്യക്കാരുടെ സെര്‍വര്‍ ഉപയോഗിച്ചുകൊണ്ട് മറ്റാര്‍ക്കും ഹാക്ക് ചെയ്യാനാകാത്ത വിധത്തില്‍ സുര...

Untitled-1 copyഇന്ത്യക്ക് മാത്രമായി ഇമെയില്‍ സര്‍വ്വീസ് ആരംഭിക്കുന്നു. ഇന്ത്യക്കാരുടെ സെര്‍വര്‍ ഉപയോഗിച്ചുകൊണ്ട് മറ്റാര്‍ക്കും ഹാക്ക് ചെയ്യാനാകാത്ത വിധത്തില്‍ സുരക്ഷിതമായി ഇ മെയില്‍ സേവനം ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയാണ് ഇപ്പോള്‍ സാധ്യമായിട്ടില്ലെങ്കിലും സര്‍ക്കാര്‍ സംബന്ധമായ ഡാറ്റകളും, ആശയവിനിമയങ്ങളും കൂടുതല്‍ ഫലപ്രദമാക്കി ഹാക്ക് ചെയ്യാന്‍ പറ്റാത്ത വിധത്തിലുള്ള ഇമെയില്‍ സര്‍വ്വീസ് പ്രാബല്ല്യത്തില്‍ കൊണ്ടുവരുന്നത്.

യുഎസ് പോലുള്ള മറ്റു രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യയിലെ ഇമെയിലുകളുടെ സെര്‍വറുകള്‍ കൈകാര്യം ചെയ്യുന്നത്. ഇത് പല സര്‍ക്കാര്‍ രേഖകളുടെയും സുരക്ഷിതത്വത്തില്‍ ആശങ്കകള്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇന്ത്യക്കാരുടെ സെര്‍വര്‍ ഉപയോഗിച്ച് സ്വന്തമായ ഒരു ഇ മെയില്‍ സര്‍വ്വീസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

sameeksha-malabarinews

പല സവിശേഷതകളോടെ ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് ലഭ്യമാകുന്നതിനായി യാഹു, ഗൂഗിള്‍ എന്നിവയോട് ഒന്നിച്ചായിരിക്കും ഇമെയില്‍ സര്‍വ്വീസിന്റെ വരവ്. കേന്ദ്ര സര്‍ക്കാരില്‍ പരീക്ഷിക്കുന്ന ഇന്ത്യന്‍ ഇമെയില്‍ സര്‍വ്വീസ് സംസ്ഥാന സര്‍ക്കാരുകളുടെ ആശയവിനിമയങ്ങള്‍ക്കും, രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സര്‍ക്കാരുമായി ആശയവിനിമയം നടത്തുനുതകുന്ന വിധം പരിഷ്‌കരിക്കും. നവംബറോടെ ഇമെയില്‍ ഡിസൈന്റെ ക്രമീകരണവും സര്‍ക്കാരിനുള്ള രൂപരേഖകളും പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ ഇ മെയിലില്‍ ഗ്രൂപ്പ് എസ് എം എസ്, ചാറ്റ് ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് എന്നീ സവിശേഷതകളും ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കലണ്ടറുകള്‍, ടാക്‌സ് മാനേജറുകള്‍, ഗൂഗിള്‍ പ്രധാനം ചെയ്യുന്നത് പോലുള്ള ബള്‍ക്ക് എസ് എം എസ് സൗകര്യം തുടങ്ങിയ സേവനങ്ങളും ഇതില്‍ ലഭ്യമാണ്. 2019 ഓടെ ഘട്ടമായി നടക്കുന്ന ഈ പദ്ധതിക്ക് 1.13 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി കാത്തു നില്‍ക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയാണിത്.

സ്വന്തം ലേഖകന്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!