Section

malabari-logo-mobile

അട്ടപ്പാടി മധു കൊലപാതകം; മധുവിനായി ആരും ഹാജരായില്ല;പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി

HIGHLIGHTS : Attapadi Madhu murder; No one appeared for Madhu; Court asks where prosecutor is

കോഴിക്കോട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദനത്തെതുടര്‍ന്ന് കൊല്ലപ്പെട്ട മധുവിന്റെ കേസ് വാദിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക കോടതിയാണ് ചോദ്യം ഉന്നയിച്ചത്. കേസ് പരിഗണിച്ചസമയത്ത് മധുവിനായി ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് എസ് സി എസ് ടി പ്രത്യേക കോടതി ഈ ചോദ്യമുന്നയിച്ചത്.

കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് ഹാജരാകാതെ വന്നതോടെയാണ് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റിയത്.

sameeksha-malabarinews

ആരോഗ്യ കാരണങ്ങള്‍ ഉള്ളതുകൊണ്ട് കേസില്‍ നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് രഘുനാഥ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ രഘുനാഥിനോട് തന്നെ തുടാരാന്‍ ഡിജിപി പറയുന്നുവെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് രഘുാഥ് പറയുന്നത്.

2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ വൈകുന്നതില്‍ അതൃപ്തിയിലാണ് മധുവിന്റെ കുടുംബം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!