മലപ്പുറം: മലപ്പുറത്ത് ശൈശവവിവാഹം.ഒരുവര്‍ഷം മുമ്പാണ് കുട്ടിയുടെ വിവാഹം നടന്നത്.16 വയസ്സുള്ള പെണ്‍കുട്ടി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
പെണ്‍കുട്ടിയെ ഒരുവര്‍ഷം മുമ്പ് വണ്ടൂര്‍ സ്വദേശിയായ യുവാവാണ് വിവഹം ചെയ്തത്. ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചത്. സംഭത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതെസമയം പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരെ ശൈശവവിവാഹ നിരോധന നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.




