തിരുവനന്തപുരം: എന്‍.എഫ്.എസ്.എ. റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുകളുമായി ലിങ്ക് ചെയ്യുന്നതു സംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം താലൂക്കിലെ വിവിധ റേഷന്‍ കടകളില്‍ പരിശോധന നടത്തി. ആധാര്‍ ലിങ്കിങ്ങില്‍ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
പരിശോധനയില്‍ 230-ാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് എ.എ.വൈ. കാര്‍ഡുകുകളില്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെന്നു കണ്ടെത്തി. ഇതു സംബന്ധിച്ച് അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി.
ഒരു അംഗവും രണ്ട് അംഗങ്ങളും മാത്രുള്ള എന്‍.എഫ്.എസ്.എ. റേഷന്‍ കാര്‍ഡുകളുടെ ആധാര്‍ ലിങ്കിങ് ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കുമെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.




