Section

malabari-logo-mobile

തിരൂര്‍ മേഖലയില്‍ നാല് ആരാധനാലയങ്ങളില്‍ ആക്രമണം

HIGHLIGHTS : തിരൂര്‍ ആരാധാനാലയങ്ങളില്‍ മോഷണവും, ആക്രമണവും. തിരൂരിന്റെ പരിസരപ്രദേശങ്ങലായ അരീക്കാട്,തലക്കടത്തൂര്‍, പാറപ്പുറം ,തലപറമ്പ് എന്നിവിടങ്ങളിലാണ് ആക്രമണവും...

തിരൂര്‍ ആരാധാനാലയങ്ങളില്‍ മോഷണവും, ആക്രമണവും. തിരൂരിന്റെ പരിസരപ്രദേശങ്ങലായ അരീക്കാട്,തലക്കടത്തൂര്‍, പാറപ്പുറം ,തലപറമ്പ് എന്നിവിടങ്ങളിലാണ് ആക്രമണവും
മോഷണശ്രമവുമുണ്ടായിരിക്കുന്നത്.

അരീക്കാട് ജുമമസ്ജിദിന്റെയും, കുനിയില്‍ പാറപ്പുറം തഖ്‌വ പള്ളിയുടെയും വാതില്‍ തകര്‍ത്ത് മൈക്ക് സെറ്റ് മോഷ്ടിച്ചു. തലക്കടത്തൂര്‍ വിഷ്ണു  അയ്യപ്പക്ഷേത്രത്തിലെ ദീപസ്തംഭങ്ങള്‍ തകര്‍ത്തു.
തലപറമ്പ് ഖുതുബുസമാന്‍, പള്ളഇയുടെ വാതില്‍ പൊളിക്കാനും ശ്രമമുണ്ടായി. തലപറമ്പിലെ ശുഹദാക്കളുടെ നേര്‍ച്ച പ്പെട്ടി തകര്‍ത്ത് പണം മോഷ്ടിച്ചു. ശബ്ദം കേട്ട് പള്ളിയിലെ ജീവനക്കാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
തിരൂര്‍ സിഐ ഫര്‍ഷാദ്, താനൂര്‍ സിഐ പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

sameeksha-malabarinews

താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍, താനൂളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് ഹാജി, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് എംഎ റഫീഖ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!