വിദേശത്ത് അന്തരിച്ച നാല് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി ; യു. എ. ഇ.യില്‍ അന്തരിച്ച തോമസ് വര്‍ഗ്ഗീസ് (57) (തൃശൂര്‍) അബ്ദുള്‍ റസാഖ് (50) (മലപ്പുറം) മനു എബ്രഹാം (27) (ആലപ്പുഴ) വിഷ്ണു രാജ് (26) (കൊല്ലം) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിച്ചു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹം എത്തിയത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് പാസഞ്ചര്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കാര്‍ഗോ എയര്‍ലൈന്‍സ് വഴിയാണ് മൃതദേഹങ്ങള്‍ എത്തിയതെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ. അറിയിച്ചു.

പരേതരുടെ ബന്ധുക്കളെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് വരുന്നതിനും വിമാനത്താവളത്തില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങി മടങ്ങിപ്പോകുന്നതിനും നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top