Section

malabari-logo-mobile

മഹാരാഷ്ട്രയും ഹരിയാനയും പോളിംഗ്‌ ബൂത്തില്‍

HIGHLIGHTS : ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭാവിയുദ്ധങ്ങളുടെ ചൂണ്ടുപലകയാകുന്ന രണ്ട്‌ പ്രധാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതിരഞ്ഞെടുപ്പ്‌ തുടങ്ങിക്കഴിഞ്ഞു. മഹാ...

Untitled-1 copyദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭാവിയുദ്ധങ്ങളുടെ ചൂണ്ടുപലകയാകുന്ന രണ്ട്‌ പ്രധാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതിരഞ്ഞെടുപ്പ്‌ തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെയും ഹരിയാനയിലേയും വോട്ടര്‍മാര്‍ പോളിങ്ങ്‌ ബൂത്തിലെത്തി തുടങ്ങി. രാജ്യത്തെ പ്രധാന കക്ഷികളായ കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍ മത്സരത്തിനിറങ്ങുന്ന ഈ പോരാട്ടം ഇരുകക്ഷികള്‍ക്കും അതിപ്രധാനമാണ്‌.

നിയമസഭ തിരഞെടുപ്പെന്നതിലുമപ്പുറം ദേശീയതലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പാണിത്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമായി വോട്ട്‌ ചെയ്യണെമെന്നാണ്‌ ബിജെപി വോട്ടര്‍മാരോട്‌ ആവിശ്യപ്പെട്ടിരിക്കുന്നത്‌. ഇരു സംസ്ഥാനത്തും ബിജെപി നിലവിലെ സഖ്യകക്ഷികളെ ഒഴിവാക്കിയാണ്‌ മത്സരരംഗത്തുള്ളത്‌ കോണ്‍ഗ്രസ്സിനാകട്ടെ ലോകസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരച്ചടിയില്‍ നിന്നുള്ള തിരച്ചുവരവിനുള്ള അവസരവും.

sameeksha-malabarinews

മഹാരാഷ്ട്രയില്‍ 288 നിയമസഭാമണ്ഡലങ്ങളിലേക്കായാണ്‌ മത്സരം നടക്കുന്നത്‌ 8.25 കോടി ജനങ്ങള്‍ വിധിയെഴുതുന്ന തിരഞ്ഞെടുപ്പില്‍ 4119 സ്ഥാനാര്‍ത്ഥികളാണ്‌ മത്സരരംഗത്തുള്ളത്‌. 287 സീറ്റിലും കോണ്‍ഗ്രസ്സ്‌ മത്സരിക്കുമ്പോള്‍ 280 സീറ്റിലാണ്‌ ബിജെപി മത്സരിക്കുന്നത്‌. പല മണ്ഡലങ്ങളിലുംഇവര്‍ക്കു പുറമെ സംസ്ഥാനത്ത്‌ ശക്തരായ എന്‍സിപിയും ശിവസേനയും നവനിര്‍മ്മാണ്‍ സേനയും രംഗത്തുണ്ട്‌. പതിനഞ്ചു വര്‍ഷമായി കോണ്‍ഗ്രസ്സും എന്‍സിപിയും ഒരുമിച്ചാണ്‌ മഹാരാഷ്ട്ര ഭരിച്ചിരുന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!