Section

malabari-logo-mobile

നിറമരുതൂര്‍ സ്‌കൂളിന്‌ അംബാസിഡറായി നടന്‍ മുകേഷ്‌

HIGHLIGHTS : തിരൂര്‍: തിരൂര്‍ നിറമരുതൂര്‍ മേഖലയിലെ സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയില്‍ നിസ്‌തുലമായ പങ്കു വഹിച്ച നിറമരുതൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെ

Untitled-1 copyതിരൂര്‍: തിരൂര്‍ നിറമരുതൂര്‍ മേഖലയിലെ സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയില്‍ നിസ്‌തുലമായ പങ്കു വഹിച്ച നിറമരുതൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെ ലോകനിലവാത്തിലേക്ക്‌ ഉയര്‍ത്താനൊരുങ്ങുകയാണ്‌. ഇതിന്റെ ഭാഗമായി സ്‌കൂളിന്റെ അംബാസിഡറായി നടന്‍ മുകേഷിനെ തിരഞ്ഞെടുത്തു.

നിലവാരമുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ വിധസഹായങ്ങളും വാഗ്‌ദാനം ചെയ്‌തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഈ മാസം സ്‌കൂളില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ ഒരു വട്ടം കൂടി എന്ന പരിപാടിയില്‍ വിശിഷ്ടാഥിതിയായി മുകേഷ്‌ എത്തുമെന്നും അറിയിച്ചിട്ടുണ്ട്‌.

sameeksha-malabarinews

പ്രീപ്രൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി വരെ 3700 വിദ്യാര്‍ത്ഥികളും 130 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്‌. കായികരംഗത്ത്‌ മികച്ച പ്രതിഭകളെ ഈ വിദ്യാലയം സംഭാവന ചെയ്‌തിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!