സ്‌ത്രീകള്‍ക്ക്‌ ജീന്‍സും വേണ്ട പര്‍ദ്ദയും വേണ്ടെന്ന്‌ ഫസല്‍ ഗഫൂര്‍

Untitled-1 copyകുണ്ടോട്ടി: സ്‌ത്രീകള്‍ക്ക്‌ ജീന്‍സും പര്‍ദ്ദയും വേണ്ടെന്നതാണ്‌ എംഇഎസ്‌ നിലപാടെന്ന്‌ പ്രസിഡന്റ്‌ ഫസല്‍ ഗഫൂര്‍. ജീന്‍സും പര്‍ദ്ദയും വൃക്തിത്‌കം നഷ്‌പ്പെടുത്തുമെന്നും ഫസല്‍ ഗഫൂര്‍ ഓര്‍മ്മിച്ചിച്ചു എംഇഎസ്സിന്റെ കൂണ്ടോട്ടി താലൂക്ക്‌ സമ്മേളനം ഉദ്‌ഘടനം ചെയ്യുകകായിരുന്നു അദ്ദേഹം.

ഈജിപ്‌ത്‌ തുര്‍ക്കി, ബംഗ്ലാദേശ്‌ എന്നിവടങ്ങളില്‍ മുസ്ലീം സ്‌ത്രീകള്‍ മുഖം മറക്കുന്നില്ലെന്നും അദ്ദേഹം സദസ്സിനെ ഓര്‍മ്മിപ്പിച്ചു. നല്ല കലകളെ പ്രോത്സാഹിപ്പിക്കുന്നതും ആഭാസകളെ എതിര്‍ക്കുന്നതുമാണ്‌ എംഇഎസ്സിന്റെ നിലപാടെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

നേരത്തെ എംഇഎസിന്റെ വിദ്യഭ്യാസസ്ഥാപനങ്ങളില്‍ ഓണാഘോഷം നടത്തുന്നതുമായി ബന്ധപ്പെട്ട്‌ വിവാദങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലും ഫസല്‍ ഗഫൂര്‍ മതമൗലിക നിലപാടുകളെ ശ്‌ക്തമായി പ്രതിരോധിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top