Section

malabari-logo-mobile

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ; ഇന്ത്യയും ചൈനയും ഒരേ ഗ്രൂപ്പില്‍

HIGHLIGHTS : Asian Games Football; India and China in the same group

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിന് അനുമതി നേടിയ ഇന്ത്യന്‍ ടീം കാത്തിരിക്കുന്നത് പ്രതീക്ഷയോടെ. പുരുഷവിഭാഗത്തില്‍ ഇന്ത്യക്കൊപ്പം ഗ്രൂപ്പ് ‘എ’യില്‍ ചൈന, ബംഗ്ലാദേശ്, മ്യാന്‍മര്‍ ടീമുകളാണുള്ളത്. ഇന്ത്യയുടെ ഫിഫ റാങ്ക് 99 ആണ്. കുറഞ്ഞ റാങ്കുള്ള ബംഗ്ലാദേശിനെയും (189) മ്യാന്‍മറിനെയും (160) മറികടന്ന് അടുത്ത റൗണ്ടിലെത്താമെന്നാണ് പ്രതീക്ഷ. ചൈനയുടെ റാങ്ക് 80 ആണ്. 23 ടീമുകള്‍ ആറ് ഗ്രൂപ്പിലായി ഏറ്റുമുട്ടുന്നു. വനിതാ ടീം ഉള്‍പ്പെട്ട ബി ഗ്രൂപ്പില്‍ ചൈനീസ് തായ്പേയിയും തായ്ലന്‍ഡുമാണുള്ളത്. മൊത്തം 17 ടീമുകള്‍. ചൈനയിലെ ഹാങ്ചൗവില്‍ സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ഗെയിംസ്.

ഏഷ്യന്‍ ഗെയിംസില്‍ അണ്ടര്‍ 23 ടീമാണ് പങ്കെടുക്കുന്നത്. മൂന്ന് സീനിയര്‍ താരങ്ങള്‍ക്കും അവസരമുണ്ട്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഗോളി ഗുര്‍പ്രീത് സിങ്ങ് സന്ധു, പ്രതിരോധക്കാരന്‍ സന്ദേശ് ജിങ്കന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തുക. പരിശീലനച്ചുമതല ഇഗര്‍ സ്റ്റിമച്ചിനാണ്. ഒമ്പത് മലയാളികള്‍ ഉള്‍പ്പെട്ട 50 അംഗ ക്യാമ്പില്‍നിന്നാകും അന്തിമ ടീം.

sameeksha-malabarinews

15 ടീമുകള്‍ക്ക് അനുമതി
എഷ്യന്‍ ഗെയിംസില്‍ 15 ടീം ഇനങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര കായികമന്ത്രാലയം അനുമതി നല്‍കി. നാല് ടീമുകള്‍ക്ക് ഗെയിംസിനായി ചൈനയിലേക്ക് പോകാനാകില്ല. വനിതകളുടെ സോഫ്റ്റ്‌ബോള്‍, പുരുഷന്മാരുടെ വാട്ടര്‍പോളോ, ഹാന്‍ഡ്‌ബോള്‍, 5 x 5 ബാസ്‌കറ്റ്‌ബോള്‍ എന്നിവയ്ക്കാണ് അനുമതി നിഷേധിച്ചത്. ഏഷ്യയില്‍ എട്ടാംറാങ്ക്വരെയുള്ള ടീമുകള്‍ക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന തീരുമാനത്തില്‍ ഇളവുനല്‍കിയാണ് കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കിയത്. ഫുട്‌ബോള്‍ ടീമുകള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമായത് മറ്റ് ടീമുകള്‍ക്കും ഗുണകരമായി. വനിതാ സോഫ്റ്റ്‌ബോള്‍ ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതൊന്നും പരിഗണിച്ചില്ല. മൂന്ന് മലയാളികളും ടീമില്‍ ഉണ്ടായിരുന്നു. പുരുഷ വാട്ടര്‍പോളോ ടീമിന്റെ ഒമ്പതാംറാങ്കും കണക്കിലെടുത്തില്ല.

ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടിയ ടീമുകള്‍: പുരുഷ—വനിത ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ഹോക്കി, കബഡി, 3 x 3 ബാസ്‌കറ്റ്‌ബോള്‍, വനിതാ ഹാന്‍ഡ്‌ബോള്‍, റഗ്ബി, 5 x 5 ബാസ്‌കറ്റ്‌ബോള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!