ഓണം ബംബര്‍ ലോട്ടറി ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന

തിരുവനന്തപുരം: ഓണം ബംബര്‍ ലോട്ടറി ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന. ആദ്യ ദിനത്തില്‍ നാലര ലക്ഷം ടിക്കറ്റാണ് വിറ്റത്. ജില്ലാ ഓഫീസുകളില്‍ എത്തിച്ച ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റു തീര്‍ന്നു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.

ആറ് ലക്ഷം ടിക്കറ്റുകള്‍ ജില്ലാ ഓഫീസുകളില്‍ എത്തിച്ചിരുന്നു. കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. പരമാവധി 90 ലക്ഷം ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനാണ് ചട്ടം അനുവദിക്കുന്നത്.

ഇത്തവണ ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പന ചരിത്രം കുറിക്കും എന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top