Section

malabari-logo-mobile

ഹജ്ജ് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി : 70 വയസിന് മുകളിലുളളവർക്ക് അപേക്ഷിക്കാം:വിശ്വാസികള്‍ ആഹ്ലാദത്തില്‍

HIGHLIGHTS : കോവിഡ് കാരണം കഴിഞ്ഞരണ്ട് വര്‍ഷമായി ഹജ്ജ് തീര്‍ത്ഥാടനം മുടങ്ങിയിരുന്നു

2022ലെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി. 65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇതാണ് ഒഴിവാക്കിയത്. കൂടാതെ 70 വയസിന് മുകളിലുളളവര്‍ക്ക് ഹജ്ജ്‌പോളിസി പ്രകരമമുള്ള പ്രത്യേകസംവരണം ലഭിക്കും.

 

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കൊപ്പം സഹായിയായി ഒരാള്‍ കൂടി വേണം. ഒരു കവറില്‍ രണ്ട് 70 വയസിന് മുകളിലുളളവരുണ്ടെങ്കില്‍ രണ്ട് സഹായികളെയും അനുവദിക്കും. സഹയാത്രികരായി ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, പേരമക്കള്‍, സഹോദരപുത്രന്‍, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 70 വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദാക്കുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും.

sameeksha-malabarinews

 

കോവിഡ് കാരണം കഴിഞ്ഞരണ്ട് വര്‍ഷമായി ഹജ്ജ് തീര്‍ത്ഥാടനം മുടങ്ങിയിരുന്നു. നിലിവില്‍ പ്രായപരിധിയില്‍ ഇളവ് വന്നത് തീര്‍ത്ഥാടനം ആഗ്രഹിക്കുന്ന പല വിശ്വാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നു. കേരള സംസ്ഥാനഹജ്ജ് കമ്മറ്റിയും ഹജ്ജ് വകുപ്പ്മന്ത്രി വി. അബ്ദുറഹിമാനും കേന്ദ്രഹജ്ജ് വകുപ്പ്മന്ത്രിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതോടെയാണ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകരുന്ന പുതിയ തീരുമാനത്തിന് വഴിയൊരുക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!