Section

malabari-logo-mobile

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

HIGHLIGHTS : Money for IQ test for disability certificate: Minister Veena George orders probe

തിരുവനന്തപുരം: തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു.

സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഈ ആശുപത്രിയില്‍ അനസ്‌തേഷ്യ ഡോക്ടര്‍ക്കായി പണം വാങ്ങുന്നതായും മറ്റൊരു പരാതിയുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

sameeksha-malabarinews

ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ ഒരിക്കലും അംഗീകരിക്കില്ല. ആശുപത്രിയില്‍ നിന്നും ഇതുപോലുള്ള പരാതികള്‍ ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!