Section

malabari-logo-mobile

അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്ക്ക് കോവിഡ് : രാജ്യത്ത് 23 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1059 പേര്‍

HIGHLIGHTS : ദില്ലി:  അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പു...

ദില്ലി:  അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 67,151 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,059 മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 59,449 ആയി. 32 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.

sameeksha-malabarinews

സെപ്റ്റംബര്‍ ഒന്നു മുതല്‍ അണ്‍ലോക്ക് പ്രക്രിയയുടെ നാലാം ഘട്ടം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്. നാലാം ഘട്ടത്തില്‍ മെട്രോ സര്‍വ്വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കുമെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!