Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

HIGHLIGHTS : Youth arrested with ganja in Parappanangadi

പരപ്പനങ്ങാടി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സ്സൈസ് റേഞ്ച് ഓഫീസ് ടീം നടത്തിയ വാഹന പരിശോധനയില്‍ 1.600 കിലോഗ്രാം കഞ്ചാവും, പള്‍സര്‍ ബൈക്കുമായി യുവാവ് പിടിയില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ ബീച്ച് സ്വദേശി വൈശ്യക്കാരന്റെ പുരയ്ക്കല്‍ നൗഷാദാണ് പിടിയിലായത്. ഇന്ന് രാവിലെ പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തലയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എക്‌സ്സൈസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്ങിലും രക്ഷപ്പെടാനായില്ല.

ഇയാള്‍ കഴിഞ്ഞ വര്‍ഷം കഞ്ചാവ് വില്‍പ്പനക്കിടെ എക്‌സൈസ് സംഘത്തെ കണ്ട് കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. അന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കരക്കെത്തിച്ച് അറസ്റ്റ് ചെയ്തത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്.

sameeksha-malabarinews

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ റിമാന്‍ഡ് ചെയ്തു.എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷെഫീഖ്, പ്രിവന്റിവ് ഓഫീസര്‍ കെ.പ്രദീപ് കുമാര്‍,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,വിനീഷ് പി.ബി,സുഭാഷ് ആര്‍.യു,വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ സിന്ധു പട്ടേരിവീട്ടില്‍,ഡ്രൈവര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് കേസെടുത്തത്.
ഇന്നലെ പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്ത് റെയിലോരത്തുനിന്നും നട്ടുവളര്‍ത്തുന്ന രീതിയില്‍ ഒരു കഞ്ചാവ് ചെടിയും കണ്ടെത്തി എക്‌സൈസ് സംഘം കേസെടുത്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!