Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്ക് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി

HIGHLIGHTS : Taluk Squad inspection tightened in Tirurangadi

തിരൂരങ്ങാടി: ഓണക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടു കൂടി കച്ചവട സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്താന്‍ തിരുരങ്ങാടി താലൂക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി.

മൂന്ന് സ്‌ക്വാഡുകളാണ് തിരൂരങ്ങാടി താലൂക്കില്‍ ജില്ലാ കളക്ടര്‍ നിയമിച്ചിരിക്കുന്നത്. പോലീസ്, പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് ,ഡയറി വകുപ്പ് ഉദ്യോഗസ്ഥരാണ് ടീം അംഗങ്ങളായിട്ടുള്ളത്, ഹയര്‍ സെക്കന്ററി അദ്ധ്യാപകരായ ഷംസുദ്ദീന്‍.എല്‍, മുഹമ്മദ് ഷെരീഫ് കെ.പി, ഫിറൂസ് എം എന്‍ കെ എന്നിവരാണ് സ്‌ക്വാഡ് ലീഡര്‍മാര്‍. തഹസില്‍ദാര്‍ പി.എസ് ഉണ്ണികൃഷ്ണന്‍ നോഡല്‍ ഓഫീസറും ഡിഎം ഡപ്യൂട്ടി തഹസില്‍ദാര്‍ ജയകുമാര്‍ അസി: നോഡല്‍ ഓഫീസറുമാണ്.

sameeksha-malabarinews

തിങ്കളാഴ്ച തുടങ്ങിയ സ്‌ക്വാഡ് പ്രവര്‍ത്തനം ഓണം കഴിയുന്നതുവരെ തുടരും. പൊതുജനങ്ങള്‍ പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കപ്പെടണമെന്നും കോവിഡ് പ്രോട്ടോക്കാള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ പി.എസ്, ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!