Section

malabari-logo-mobile

രാജ്യപുരോഗതിക്ക് തടസ്സം തീവ്രവാദം: ആര്യാടന്‍ മുഹമ്മദ്

HIGHLIGHTS : കോഴിക്കോട്: ശാസ്ത്രസാങ്കേതിക വളര്‍ച്ചയില്‍ ലോകത്തെ ആദ്യ ഏഴ് രാജ്യങ്ങളിലൊന്നായി മാറിയ ഇന്ത്യയുടെ തുടര്‍ന്നുള്ള പുരോഗതിക്ക് തടസ്സമായിരിക്കുന്നത് തീവ്...

Untitled-2 copyകോഴിക്കോട്: ശാസ്ത്രസാങ്കേതിക വളര്‍ച്ചയില്‍ ലോകത്തെ ആദ്യ ഏഴ് രാജ്യങ്ങളിലൊന്നായി മാറിയ ഇന്ത്യയുടെ തുടര്‍ന്നുള്ള പുരോഗതിക്ക് തടസ്സമായിരിക്കുന്നത് തീവ്രവാദമാണെന്ന് സംസ്ഥാന ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ 68-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദേശീയ പതാകയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം നേടുമ്പോള്‍ നാം തായലന്റില്‍ നിന്നും ബര്‍മ്മയില്‍ നിന്നും ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്യുകയായിരുന്നു. 50 ദശലക്ഷം ടണ്‍ മാത്രമായിരുന്നു അന്നത്തെ നമ്മുടെ ഭക്ഷ്യോല്‍പാദനം. ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവിഷ്‌കരിച്ച പഞ്ചവല്‍സര പദ്ധതിയിലൂടെ നാമിപ്പോള്‍ ഭക്ഷ്യ സ്വയംപര്യാപ്തത നേടി. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയിലെത്തി നില്‍ക്കുമ്പോള്‍ ഭക്ഷ്യോല്‍പാദനം 262 ദശലക്ഷം ടണ്‍ ആയെന്ന് മാത്രമല്ല നാം കയറ്റുമതി രാജ്യമായി മാറുകയും ചെയ്തു. പഞ്ചസാരയുല്‍പാദനത്തിലും തുണിയുല്‍പാദനത്തിലും നാം ലോകത്ത് ഒന്നാമതാണ്. അഞ്ച് ശതമാനം മൊത്ത ആഭ്യന്തര ഉല്‍പാദനം നേടുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

നമ്മുടെ രാജ്യത്തിന്റെ അഭിമാനങ്ങളിലൊന്നാണ് ജനാധിപത്യം നമുക്കു വേരുറപ്പിക്കാന്‍ കഴിഞ്ഞുവെന്നത്. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പട്ടാള- ഏകാധിപത്യ ഭരണത്തിലേക്ക് വഴുതി വീണപ്പോള്‍ ഒരു നിമിഷം പോലും ഇന്ത്യക്ക് ജനാധിപത്യം കയ്യൊഴിയേണ്ടി വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകള്‍ മന്ത്രി വിതരണം ചെയ്തു.

sameeksha-malabarinews

മേയര്‍ എ.കെ.പ്രേമജം, എം.കെ.രാഘവന്‍ എം.പി., എം.എല്‍.എ.മാരായ, എ.കെ.ശശീന്ദ്രന്‍, പുരുഷന്‍കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ഡെപ്യൂട്ടി മേയര്‍ പി.ടി അബ്ദുള്‍ ലത്തീഫ്, ജില്ലാ കളക്ടര്‍ സി.എ.ലത, സ്വാതന്ത്ര്യസമര സേനാനികള്‍, ആര്‍.ഡി.ഒ. ഹിമാന്‍ഷ്‌കുമാര്‍ റായ്, ഡി.എഫ്.ഒ. അമന്‍ദീപ് കൗര്‍, ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്ജ്, റൂറല്‍ പോലീസ് സൂപ്രണ്ട് പി.എച്ച്. അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!