അഹങ്കാരികളായ നേതാക്കളെ നിലക്ക് നിര്‍ത്താന്‍ സോണിയക്കും, രാഹുലിനും കത്തോലിക്കാ സഭയുടെ കത്ത്

SONIA_GANDHI_1256504fദില്ലി :അഹങ്കാരികളായ കോണ്‍ഗ്രസ്സ് നേതാക്കളെ നിലക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധിക്കും, രാഹാല്‍ഗാന്ധിക്കും കത്തോലിക്കാസഭയുടെ കത്ത്. വിദ്യഭ്യാസ വകുപ്പ് ഒരു പാര്‍ട്ടിയുടെ കുടുംബസ്വത്ത് പോലെ കൊണ്ട് നടക്കുന്നു എന്നും സര്‍വ്വകലാശാലകള്‍ മിക്കതും സമുദായങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും കത്തോലിക്കര്‍ കോണ്‍ഗ്രസ്സ്‌കാര്‍ക്ക് മാത്രം വോട്ടു ചെയ്യുമെന്നുള്ള വിശ്വാസം വെറുതെയാണെന്നും തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സോണിയക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ്സിനും, മുസ്ലീം ലീഗിനുമെതിരെ കടുത്ത വിമര്‍ശനമാണ് ആര്‍ച്ച് ബിഷപ്പ് ഉന്നയിച്ചിരിക്കുന്നത്. ചില ധിക്കാരികളായ കോണ്‍ഗ്രസ്സുകാര്‍ തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും സര്‍വ്വകലാശാലകളുടെ ഭരണം ചില സമുദായങ്ങള്‍ കയ്യാളുകയാണെന്നും, ഉന്നത വിദ്യഭ്യാസ മേഖല മരണാസന്നമായെന്നും, പൊതുവിദ്യഭ്യാസം ചിലര്‍ കുടുംബസ്വത്താക്കിയെന്നും കത്തില്‍ ആരോപിക്കുന്നു. സാധാരണക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസ്സ് സംവിധാനം കാര്യക്ഷമമല്ലെന്നും കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഖിലേന്ത്യാ നേതൃത്വം ഇടപെടണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനും ബിഷപ്പ് കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top