Section

malabari-logo-mobile

അഭ്യസ്ഥവിദ്യരായ സമൂഹവും കര്‍ഷകരുമാണ് ഇന്ത്യയുടെ സമ്പത്ത് : മന്ത്രി അബ്ദുറബ്ബ്

HIGHLIGHTS : മലപ്പുറം: അഭ്യസ്ഥവിദ്യരായ യുവസമൂഹവും കര്‍ഷകരുമാണ് രാജ്യത്തിന്റെ സമ്പത്തെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. മലപ്പുറം എം.എസ്.പി.യില്‍ ...

abdu rubbമലപ്പുറം: അഭ്യസ്ഥവിദ്യരായ യുവസമൂഹവും കര്‍ഷകരുമാണ് രാജ്യത്തിന്റെ സമ്പത്തെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. മലപ്പുറം എം.എസ്.പി.യില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പുരോഗതിയുലൂടെ മാത്രമേ രാജ്യത്തിന് മുന്നേറാന്‍ കഴിയൂ. എല്ലാവരുടെയും സംസ്‌കാരത്തെയും വിശ്വാസത്തെയും മാനിക്കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും മന്ത്രി പറഞ്ഞു.

പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ കലക്റ്റര്‍ കെ.ബിജു, ജില്ലാ പൊലീസ് മേധാവി എസ്. ശശികുമാര്‍, അസി. കലക്റ്റര്‍ കെ. ഗോപാലകൃഷ്ണന്‍, എം.എസ്.പി കമാന്‍ഡന്റ് രാഹുല്‍ ആര്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരേഡില്‍ പൊലീസ് സായുധവിഭാഗം, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്‌സ്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, എസ്.പി.സി. തുടങ്ങി 36 പ്ലാറ്റൂണുകള്‍ അണിനിരന്നു. എം.എസ്.പി അസി. കമാന്‍ഡന്റ് ഇ.കെ വിശ്വംഭരന്‍, സി.ജാബിര്‍ എന്നിവര്‍ പരേഡ് നയിച്ചു.

sameeksha-malabarinews

പ്രഭാതഭേരിയില്‍ യു.പി. വിഭാഗത്തില്‍ . മലപ്പുറം എ.യു.പി. സ്‌കൂള്‍ ഒന്നാം സ്ഥാനവും, മുണ്ടുപറമ്പ് എ.യു.പി. സ്‌കൂള്‍. രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ (ആണ്‍കുട്ടികള്‍) എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഇസ്‌ലാഹിയ ഇംഗ്ലീഷ് മീഡിയവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗം (പെണ്‍കുട്ടികള്‍) സെന്റ് ജെമ്മാസ് സ്‌കൂള്‍ ഒന്നാം സ്ഥാനവും മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ബന്‍ഡ്‌വാദ്യത്തില്‍ എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഒന്നാം സ്ഥാനവും സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. പ്രഭാതഭേരിയിലെ മൊത്തം പ്രകടനത്തിന് എം.എസ്.പി എച്ച്.എസ്.എസ് നെ തെരഞ്ഞെടുത്തു.
സ്വാതന്ത്ര്യദിന പരേഡില്‍ ഒന്നാം സ്ഥാനം മലപ്പുറം എം.എസ്.പി.യും രണ്ടാം സ്ഥാനം മലപ്പുറം സായുധ പൊലീസും എന്‍.സി.സി. സീനിയര്‍ വിഭാഗത്തില്‍ തിരൂരങ്ങാടി മലപ്പുറം ഗവ. കോളെജ് ഒന്നാം സ്ഥാനവും പി.എസ്.എം.ഒ കോളെജ് രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി. ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കറി സ്‌കൂള്‍, എം.എസ്.പി എച്ച്.എസ്.എസ് എന്നിവ യഥാക്രമം ആദ്യ രണ്ട് സ്ഥാനം നേടി. സ്‌കൗട്ട്‌സ് സീനിയര്‍ – ഇസ്‌ലാഹിയ സ്‌കൂളിന് ഒന്നാം സ്ഥാനവും എം.എം.ഇ.റ്റിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. സ്‌കൗട്ട്‌സ് ജൂനിയര്‍ മുണ്ടുപറമ്പ് എ.യു.പി. എസ് ഒന്നാം സ്ഥാനവും മലപ്പുറം എ.എം.യു.പി.എസ് രണ്ടാം സ്ഥാനവും നേടി. ഗൈഡ്‌സ് സീനിയര്‍ – ഇസ്‌ലാഹിയ സ്‌കൂള്‍ ഒന്നാം സ്ഥാനവും സെന്റ് ജെമ്മാസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഗൈഡ്‌സ് ജൂനിയര്‍ – മലപ്പുറം എ.യു.പി.എസ്. ഒന്നാം സ്ഥാനവും മുണ്ടുപറമ്പ് എ.യു.പി.എസ് രണ്ടാം സ്ഥാനവും നേടി. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുറുമ്പത്തൂര്‍ ചേരുലാല്‍ ഹൈസ്‌കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസും ഒന്നാം സ്ഥാനം നേടി. എം.എസ്.പി സ്‌കൂളിന് ഇരു വിഭാഗത്തിലും രണ്ടാം സ്ഥാനം. ജൂനിയര്‍ റെഡ്‌ക്രോസ് ല്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി ഒന്നാംസ്ഥാനവും മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!