Section

malabari-logo-mobile

ഇടശ്ശേരി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി 3 വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരാറുള്ള ഇടശ്ശേരി പുരസ്‌കാരത്തിന് കൃതി...

parappananagdiപരപ്പനങ്ങാടി: കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി 3 വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരാറുള്ള ഇടശ്ശേരി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. ഇത്തവണ കവിതാഗ്രന്ഥങ്ങള്‍ക്കാണ് അവാര്‍ഡ്. 2012, 2013 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് സമര്‍പ്പിക്കേണ്ടത്. കവിതാഗ്രന്ഥങ്ങള്‍ 2014 സെപ്റ്റംബര്‍ 30 നുള്ളില്‍ വി കെ രാജേന്ദ്രന്‍, സെക്രട്ടറി, കേരളാ അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്‍, മലപ്പുറം ജില്ലാ കമ്മറ്റി, പോസ്റ്റ് ഓഫീസിനു സമീപം, കുറ്റിപ്പുറം, pin-679571, mob: 9845551673 എന്ന വിലാസത്തില്‍ അയച്ചു തരണം. ഗ്രന്ഥങ്ങളുടെ 3 കോപ്പികളാണ് അയച്ച് തരേണ്ടത്. 5001/- രൂപയും, പ്രശംസാപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഒക്ടോബര്‍ 22 ന് പരപ്പനങ്ങാടിയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ വെച്ച് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

sameeksha-malabarinews

 

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വക്കറ്റ് കുഞ്ഞുമുഹമ്മത്, ജനറല്‍ കണ്‍വീനര്‍ വി കെ രാജേന്ദ്രന്‍, വൈസ് ചെയര്‍മാന്‍ അഡ്വക്കറ്റ് സി പി മുസ്തഫ, ജില്ലാ പ്രസിഡന്റ് എ പി മോഹനന്‍, പി വിശ്വനാഥമോനോന്‍, കെ മനോജ്, കെ കെ ദാസന്‍, ഇബ്രാഹീം തലാഞ്ചേരി, കെ പ്രഭാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!