ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ മജീഷ്യനടക്കം 3 പേര്‍ അറസ്റ്റില്‍

Untitled-3 copyവടകര: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ മജീഷ്യനടക്കം 3 പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മേമുണ്ടയിലെ ഹോട്ടല്‍ തൊഴിലാളി ചെമ്മരത്തൂര്‍ കിഴക്കയില്‍ ശ്രീധര കുറുപ്പ് (64), മജീഷ്യന്‍ ദാമു കോട്ടപ്പള്ളി എന്ന കോട്ടപ്പള്ളി തയ്യില്‍ മീത്തല്‍ ദാമു (52), ഓട്ടോ ഡ്രൈവര്‍ മേല്‍മുണ്ട താഴെ കുനിങ്ങോടന്‍കണ്ടി കരുണന്‍ (48) എന്നിവരെയാണ് വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജു കെ അബ്രഹാം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ശ്രീധരകുറുപ്പ് ജോലി ചെയ്യുന്ന മേമുണ്ടയിലെ ഹോട്ടലിലും ചെമ്മരത്തൂരിലെ ഒരു പറമ്പിലും വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഫോട്ടോ മാജിക് കാണിച്ചു തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച ശേഷം അശ്ലീല ഫോട്ടോ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ചില സംഘടനകള്‍ക്കായി മാജിക് പരിപാടികള്‍ നടത്തുന്നയാളാണ് ദാമു.

മാസങ്ങളായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരുന്ന വിവരം അടുത്തിടെയാണ് പുറത്തു വന്നത്.

Share news
error: Content is protected !!
Scroll to Top