Section

malabari-logo-mobile

അരവിന്ദ് കെജ്രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ട്; ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം

HIGHLIGHTS : Arvind Kejriwal has the right to a fair trial; German Foreign Ministry

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം. അരവിന്ദ് കെജ്രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ടെന്നാണ് പ്രതികരണം. ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ആരോപണങ്ങള്‍ നേരിടുന്ന ഏതൊരാളെയും പോലെ കെജ്രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ട്. ലഭ്യമായ എല്ലാ നിയമ മാര്‍ഗങ്ങളും നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. നിരപരാധിത്വം തെളിയിക്കുക എന്നത് നിയമവാഴ്ചയുടെ കേന്ദ്ര ഘടകമാണ്, അത് അദ്ദേഹത്തിനും ബാധകമാണെന്നും ജര്‍മ്മന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു.

sameeksha-malabarinews

ഇതാദ്യമായാണ് ഒരു വിദേശരാജ്യം കെജ്രിവാളിനെതിരായ നടപടിയില്‍ പ്രതികരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഇ.ഡി അറസ്റ്റിനെ കുറിച്ച് ജര്‍മന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!